നവംബറിൽ 33,752 കാർ വിൽപ്പനയുമായി ടൊയോട്ട
Monday 08 December 2025 12:33 AM IST
കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ നവംബറിൽ 33,752 വാഹനങ്ങൾ വിറ്റഴിച്ചു. 30,085 ഇന്ത്യയിലും 3,667 വിദേശത്തുമാണ് വിറ്റത്. മുൻവർഷം ഇതേ കാലത്തെക്കാൾ 28ശതമാനമാണ് വളർച്ച.
ജി.എസ്.ടി പരിഷ്‌കാരങ്ങളും ഉത്സവകാല വിൽപ്പനയെ സഹായിച്ചതായി ടൊയോട്ട വൈസ് പ്രസിഡന്റ് വരിന്ദർ വധ്വാ അറിയിച്ചു. അർബൻ ക്രൂസർ ഹൈറൈഡർ ഏറോ എഡിഷനും ഫോർചൂണർ ലീഡർ എഡിഷനും രാജ്യത്തെമ്പാടും നേടിയ വളർച്ചയെയെ ശക്തിപ്പെടുത്തി. ഉപഭോക്താക്കളുമായുള്ള ഇടപെടലും ബ്രാൻഡ് ബന്ധവും കൂടുതൽ ശക്തിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.