അനുസ്മരണ സമ്മേളനം
Monday 08 December 2025 2:27 AM IST
തിരുവനന്തപുരം: പി. ഗോവിന്ദപ്പിള്ള മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സാധാരണ ജനങ്ങൾക്കുവേണ്ടി പോരാടിയ ധീരനായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നുവെന്ന് ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. സോൾലൈറ്റ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി. ഗോവിന്ദപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിൽ ചേർത്തല അദ്ധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ, ഡോ. വിളക്കുടി രാജേന്ദ്രൻ,കവി സുദർശൻ കാർത്തികപ്പറമ്പിൽ, ജോൺസൺ റോച്ച്,ജയൻ പോത്തൻകോട്,കല്ലൂർ ഈശ്വരൻപോറ്റി,ജയചന്ദ്രൻ കല്ലിങ്കൽ,വിനോദ് വെള്ളായണി എന്നിവർ പങ്കെടുത്തു.