പരുക്ക് പറ്റിയും കുഴഞ്ഞ് വീണും താരങ്ങൾ
Saturday 16 November 2019 11:04 PM IST
കണ്ണൂർ :സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ആദ്യദിനം പരുക്ക് പറ്റിയും കുഴഞ്ഞ് വീണും ചികിത്സ തേടിയത് 40ലേറെ താരങ്ങൾ.സിന്തറ്റിക് ട്രാക്കിലെ പരിചയമില്ലായ്മയാണ് പലരെയും പരിക്കിലെത്തിച്ചത്. കനത്ത വെയിലും ചൂടും സഹിക്കവയ്യാതെ പലരും കുഴഞ്ഞു വീണു. പരുക്ക് പറ്റിയവരിൽ ഏറെയും ഇടുക്കിയിലെ കായികതാരങ്ങളാണ്.ഇടുക്കിയില്‍ നിന്നുമെത്തിയ അഞ്ജുമോൾ ലോംഗ്ജമ്പിനിടെ ട്രാക്കിലേക്ക് തെറിച്ച് വീണ് സാരമായി പരിക്കേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.