ശ്രമിക് ട്രെയിൻ യാത്ര സൗജന്യമെന്ന് കേന്ദ്രം
Monday 18 May 2020 5:42 AM IST
ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികൾക്കായി ഓടിക്കുന്ന പ്രത്യേക ശ്രമിക് ട്രെയിനുകളിലെ യാത്ര പൂർണമായും സൗജന്യമാണെന്നും യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് നിരക്ക് ഈടാക്കാൻ നിർദ്ദേശമില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. കേരളത്തിൽ അടക്കം തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയത് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണ്ടിയപ്പോളാണ് മന്ത്രി വിശദീകരണം നൽകിയത്. തൊഴിലാളികളിൽ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.