തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 119 മരണം
Sunday 09 August 2020 7:52 PM IST
ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. ഇതുവരെ 2,96,901 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 5994 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 119 പേർക്കാണ് ഇതേസമയത്ത് ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 4927 ആയി ഉയർന്നു. നിലവിൽ 53,336 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 2,38,638 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഇന്ന് മാത്രം 6,020 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് എത്തിയ രണ്ടുപേരും ഉൾപ്പെടും.