ലൈംഗികമായി സഹകരിച്ചാൽ അഞ്ചു ലക്ഷം രൂപ വായ്പ തരാം,​ യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ

Saturday 06 March 2021 11:40 PM IST

മുംബയ് : അഞ്ചുലക്ഷം രൂപ വായ്പയായി അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന ആവശ്യം ഉന്നയിച്ച ധനകാര്യ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ യുവതി പരാതി നൽകി.

പുനെയിലാണ് സംഭവം. ധനകാര്യ സ്ഥാപനത്തിന്റെ പരസ്യം കണ്ടാണ് യുവതി ലോണിന് ഇവരെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു. അഞ്ചുലക്ഷം രൂപയാണ് വായ്പയായി നൽകാമെന്ന് സ്ഥാപനം വാഗ്ദാനം ചെയ്തത്. . ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് സ്ഥാപനം നടത്തുന്നത്. വായ്പ അപേക്ഷ അംഗീകരിക്കുന്നതിന്റെ ഭാഗമായി 5000 രൂപ ഫീസായി നൽകാൻ കമ്പനി ആവശ്യപ്പെട്ടു.ഇതനുസരിച്ച് 5000 രൂപ ഫീസായി നൽകി. .തുടർന്നാണ് വായ്പ അനുവദിക്കണമെങ്കിൽ ലൈംഗികമായി സഹകരിക്കണമെന്ന് ഉടമകളിൽ ഒരാളായ ഗോവിന്ദ് ആവശ്യപ്പെട്ടത്. മറ്റൊരു ഉടമ 30000 രൂപ കമ്മീഷനായി ചോദിച്ചു. നിരന്തരം വായ്പ അനുവദിക്കാൻ അപേക്ഷിച്ചെങ്കിലും വായ്പ ലഭിച്ചില്ല...തുടർന്നാണ് യുവതി ഇവർക്കെതിരെ പരാതി നൽകിയത്. . യുവതിയുടെ പരാതിയിൽ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.