ദയവ് ചെയ്ത് മറ്റുള്ളവരുടെ ജീവിതം വച്ച് കളിക്കരുത്,​ ലൈവിൽ വിതുമ്പി പ്രതീക്ഷ

Sunday 24 February 2019 11:15 PM IST

തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ വിഷമമുണ്ടെന്ന് സീരിയൽ താരം പ്രതീക്ഷ. തന്റെ പേരിലുള്ള വാർത്ത നടൻ ബാലയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതോർത്താണ് കൂടുതൽ ദു:ഖമെന്നും പ്രതീക്ഷ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. സിനിമാതാരം ബാലയും പ്രതീക്ഷയും വിവാഹിതരാകുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് പ്രതീക്ഷ ഇതാദ്യമായാണ് പ്രതികരിക്കുന്നത്.

നിങ്ങൾക്ക് കാഴ്ചക്കാരെ കിട്ടാനും ലൈക്ക് കിട്ടാനും കാശ് കിട്ടാനും ദയവ് ചെയ്ത് ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് അപേക്ഷയാണ്..’ നിറഞ്ഞകണ്ണുകളോടെ പ്രതീക്ഷ പറയുന്നു.

ഇന്നലെ വിവാഹവാർത്ത നിഷേധിച്ച് ബാല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷയും ഫേസ്ബുക്ക് ലൈവിലെത്തിയത്.