142 കിലോ കഞ്ചാവുമായി 2 വയനാട്ടുകാർ അറസ്റ്റിൽ

Thursday 29 July 2021 2:37 AM IST

ആലത്തൂർ: ആഡംബര കാറിൽ കടത്തിയ 142 കിലോ കഞ്ചാവുമായി രണ്ട് വയ്നാട് സ്വദേശികളെ ആലത്തൂർ പൊലീസ് പിടി കൂടി. സുൽത്താൻ ബത്തേരി കൂട്ടുങ്ങൾ പറമ്പിൽ വീട്ടിൽ അബ്ദുൾ ഖയ്യൂം(36), കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ വീട്ടിൽ ഷിനാസ് (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

പാലക്കാട് - തൃശൂർ ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷനിൽ ബുധനാഴ്ച പുലർച്ചെ 3.45 നാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈവേ പൊലീസും ആലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടി കൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിനായി ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. പ്രതി ഷിനാസിനെതിരെ കഞ്ചാവ് കടത്തിയ കുറ്റത്തിന് വൈത്തിരി സ്റ്റേഷനിലും, വീട് കുത്തിത്തുറന്ന് കളവ് നടത്തിയ കുറ്റത്തിന്ന് കേണിച്ചിറ സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.രണ്ടു ദിവസം മുമ്പ് ഇരട്ടക്കുളത്തു നിന്ന് ഹാഷിഷ് ഓയിലും പിടി കൂടിയിരുന്നു.