കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്ന് ആരംഭിക്കും

Wednesday 06 October 2021 12:36 AM IST

പാലക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്ന് ആരംഭിക്കും. തദ്ദേശ സ്വയംഭരണ തലത്തിൽ വീടുകൾ നേരിട്ട് സന്ദർശിച്ച് നാല് മാസത്തിനു മുകളിൽ പ്രായമുള്ള കന്നുകാലികൾക്ക് സൗജന്യമായി വാക്സിനേഷൻ നടത്തും. നവംബർ മൂന്നുവരെ 21 ദിവസത്തിനുള്ളിൽ 100% പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങൾക്കും 12 അക്ക തിരിച്ചറിയൽ ടാഗുകൾ നൽകും. മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി ക്ഷീരകർഷകർ കുളമ്പുരോഗ പ്രതിരോധത്തിൽ പങ്കാളികളാകണമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോർഡിനേറ്റർ അറിയിച്ചു.