പശുക്കൾക്കായി കൊതിയൂറും ചോക്ലേറ്റ്

Sunday 17 October 2021 3:28 AM IST

ജബൽപൂർ: പശുക്കൾക്കായി കൊതിയൂറും ചോക്ലേറ്റ് നിർമ്മിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ജബൽപൂരിലെ നാനാജി ദേശ്​മുഖ്​ വെറ്ററിനറി സയൻസ്​ യൂണിവേഴ്​സിറ്റി. ഈ ചോക്ലേറ്റ് കഴിച്ചാൽ പശുക്കൾ ധാരാളം പാൽ ചുരത്തുമെന്നും പ്രജനന നിരക്ക് കൂടുമെന്നുമാണ് റിപ്പോർട്ടുകൾ.

രണ്ടു മാസത്തെ ഗവേഷണത്തിനൊടുവിലാണ്​ വിറ്റാമിൻ, ധാതു സമ്പന്നമായ ചോക്ലറ്റ്​ വികസിപ്പിച്ചിരിക്കുന്നത്​.500 ​ഗ്രാം ആണ്​ തൂക്കം, വില 25 രൂപ. കാലിത്തീറ്റയിൽ ഉപയോഗിക്കുന്ന കടുക്​ കേക്ക്​, അരി, ശർക്കര, കഞ്ഞിപ്പശ, ചെറുനാരങ്ങ പൊടി, ഉപ്പ്​ എന്നിവയാണ്​ ഇതിലും അടങ്ങിയിരിക്കുന്നത്​. കാലിത്തീറ്റയോ വൈക്കോലോ കിട്ടാനില്ലാത്ത സന്ദർഭങ്ങളിൽ ഈ ചേ​ക്ലേറ്റ്​ നൽകിയാൽ മതിയെന്ന്​ യൂണിവേഴ്​സിറ്റി വൈസ്​ചാൻസലർ പ്രഫ. എസ്​.പി. തിവാരി പറയുന്നു.

സംസ്ഥാന ​വെറ്ററിനറി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഉടൻ തന്നെ എല്ലാ കർഷകർക്കും ചോക്ലേറ്റ് നൽകും. ചോ​ക്ലേറ്റ്​ നിർമ്മാണസംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദക്കാർക്ക്​ സാ​ങ്കേതികവിദ്യ കൈമാറും. അനുമതി ലഭിച്ചാൽ ഉൽപന്നം വിപണിയിൽ എത്തിക്കാമെന്ന്​ അറിയിച്ച്​ യൂണിവേഴ്​സിറ്റി സർക്കാരിന് കത്തയച്ചിട്ടുണ്ട്​.

Advertisement
Advertisement