'അടുക്കള വർത്തമാനം"

Thursday 21 October 2021 12:17 AM IST

ആലപ്പുഴ: അയ്യായിരത്തിലേറെ കുടുംബങ്ങളിലെ സ്ത്രീകളെ നേരിൽ കാണാനും പാചക വാതക വില വർദ്ധനവിനും കേന്ദ്ര സർക്കാരിന്റെ സബ്സിഡി തട്ടിപ്പിനുമെതിരെ അവരോട് സംവദിക്കാനുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പാതിരപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അടുക്കള വർത്തമാന"ത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. എം.ജി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. 20 മുതൽ 25വരെയുള്ള ദിവസങ്ങളിലാണ് ഭവനസന്ദർശനം . 26ന് വൈകിട്ട് 4ന് പാട്ടുകളം തെരുവിൽ സ്ത്രീകൾ ഒത്തുകൂടി കരിയില ഉപയോഗിച്ച് കാപ്പി തിളപ്പിച്ചു പ്രതിഷേധിക്കുന്ന 'കരിയില കാപ്പിക്കൂട്ടം' ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement