സ്വരമാധുരിയും ഭാവവും

Friday 12 November 2021 11:20 PM IST

മധു ബാലകൃഷ്ണൻ

നിറങ്ങളേ പാടൂ കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതൻ
ലയഭരവാസന്ത നിറങ്ങളേ പാടൂ....

ദാസേട്ടൻ പാടിയ എല്ലാ പാട്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ആദ്യം മനസിൽ വരുന്നത് അഹം സിനിമയ്ക്ക് വേണ്ടി പാടിയതാണ്. കാവാലം നാരായണപ്പണിക്കർ രചിച്ച് രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ഗാനം. ഗസൽ രീതിയിലാണ് ഈണം. വളരെ ഭംഗിയായി ദാസേട്ടൻ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആലാപനത്തിൽ ആ പാട്ടിന് പ്രത്യേക സൗന്ദര്യം വന്നിട്ടുണ്ട്. അദ്ദേഹം ഏതുപാട്ട് പാടിയാലും സുന്ദരമാണ്. ദാസേട്ടന്റെ സ്വരമാധുരിയാണ് എന്നെ ഏറ്റവും ആകർഷിക്കുന്നത്. പിന്നെ പാട്ടുകൾക്ക് കൊടുക്കുന്ന ഭാവം.

Advertisement
Advertisement