ഉപതിരഞ്ഞെടുപ്പ്: നാല് വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം

Sunday 05 December 2021 12:24 AM IST

തിരുവനന്തപുരം: 7ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം നഗരസഭയിലെ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട് ഡിവിഷൻ, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്‌ഖോസ ഉത്തരവിറക്കി.

വോട്ടെടുപ്പ് അവസാനിക്കുന്ന 6ന് മുമ്പുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിനമായ എട്ടിനുമാണ് നിരോധനം. 7ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 7ന് ഈ വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ - അർദ്ധ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നാളെയും ഏഴിനും വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധിയായിരിക്കും.

Advertisement
Advertisement