കർണാടകയിൽ അപ്പാർട്ടുമെന്റുകളിൽ നിയന്ത്രണം
Monday 06 December 2021 1:16 AM IST
ബംഗളൂരു: കർണാടകയിൽ സർക്കാർ അപ്പാർട്ടുമെന്റുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തി. സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. അപാർട്ട്മെന്റിൽ രണ്ടു ഡോസ്
വാക്സിനെടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അപ്പാർട്ട്മെന്റുകളിലെ കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇനി മുതൽ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അപ്പാർട്ട്മെന്റ് കണ്ടെയിൻമെന്റ് സോണാക്കും. പരിശോധനകളുടെ എണ്ണം കുത്തനെ വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്.