എം.ജി. ശ്രീകുമാർ സംഗീത നാടക അക്കാഡമി ചെയർമാൻ

Monday 27 December 2021 12:41 AM IST

തിരുവനന്തപുരം: സിനിമ പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ കേരള സംഗീത നാടക അക്കാഡമി ചെയർമാനാകും. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ചലച്ചിത്ര അക്കാഡമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിക്കാനും തീരുമാനമായി. വൈകാതെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങും.

നിലവിൽ കെ.പിഎ.സി ലളിതയാണ് സംഗീത നാടക അക്കാഡമി അദ്ധ്യക്ഷ. ഇവരുടെ കാലാവധി പൂർത്തിയാകുന്നതോടെയാണ് എം.ജി. ശ്രീകുമാറെത്തുക.

1983ൽ അശോക് കുമാർ സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് എം.ജി ശ്രീകുമാർ എന്ന ഗായകന്റെ അരങ്ങേറ്റം. തുടർന്നിങ്ങോട്ട് വിവിധ ഭാഷകളിലായി 35000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. രണ്ട് ദേശീയ പുരസ്കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുമടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

നിലവിൽ സംവിധായകൻ കമലാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ. കമലിന്റെ കാലാവധി പൂർത്തിയാകുന്നതോടെയാണ് രഞ്ജിത്ത് എത്തുന്നത്.

Advertisement
Advertisement