ദ്വിദിന മാരിറ്റൽ കൗൺസിലിംഗ് ക്യാമ്പ്

Tuesday 15 March 2022 1:48 AM IST

തിരുവനന്തപുരം:ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന മാരിറ്റൽ കൗൺസിലിംഗ് പി.എം.ജിയിലെ പ്രശാന്ത് ഹോട്ടലിൽ ജില്ലാപഞ്ചായത്ത് പ്രസിഡ‌ന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പൊതുമരാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ചെയർപേഴസൻ എസ്.സുനിത, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി, സൂര്യ എസ് പ്രേം, ജില്ലാവനിതാ ശിശുവികസന ഓഫീസർ സബീന ബീഗം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് ഇന്ന് സമാപിക്കും.

Advertisement
Advertisement