കളരിഗുരു സ്വാമി ഹനുമാൻ ദാസ്‌ജി അന്തരിച്ചു

Sunday 20 March 2022 11:36 PM IST

പാറശ്ശാല: പരശുവയ്ക്കൽ 'കളരിയിൽ ധാർമ്മികം ആശ്രമം' മഠാധിപതി സ്വാമി ധർമ്മാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി (74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു. ആദ്ധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്‌കാരിക-കാർഷിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജനനം തിരുവനന്തപുരം തമലത്തായിരുന്നു. ബാലനായിരിക്കുമ്പോൾ തന്നെ ഭജനയിലും ഈശ്വരാരാധനയിലും ആകൃഷ്ടനായതിന് പിന്നാലെ ഹനുമാൻ ഭക്തനായി. സ്വരൂപാനന്ദ സ്വാമിജിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച സ്വാമിജിയുടെ പൂർവാശ്രമ നാമം ബാലചന്ദ്രൻ നായർ എന്നായിരുന്നു.

ഭാര്യ: രമാദേവി. മക്കൾ: ഗായത്രി ബാലചന്ദ്രൻ, ഡോ. ഗിരീഷ് ബി. ചന്ദ്രൻ. മരുമക്കൾ: ഷാജി ശ്രീധർ, ഡോ. മഞ്ജു ഗിരീഷ്. സംസ്കാരം വീട്ടുവളപ്പിൽ കളരിപ്പുരക്ക് സമീപം നടന്നു.

Advertisement
Advertisement