ഗ്രീഷ്മോത്സവം; ഏപ്രിൽ നാലു മുതൽ
Thursday 31 March 2022 12:07 AM IST
ആലപ്പുഴ: സാംസ്കാരിക വകുപ്പിനു കീഴിലുള്ള ജവഹർ ബാലഭവനിൽ ഗ്രീഷ്മോത്സവം വേനൽക്കാല കലാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ നാലു മുതൽ മെയ് 27 വരെ ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം, ചിത്രരചന, വയലിൻ, മൃദംഗം, തബല, ഗിത്താർ, കീബോർഡ് എന്നിവയിൽ പ്രഗത്ഭ കലാകാരന്മാർ പരിശീലനം നൽകും.
വ്യക്തിത്വവികസനം (ആർട്ട് തെറാപ്പി ഉൾപ്പെടെ), പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനം, പ്രഗത്ഭരുടെ അനുസ്മരണം, കലാസാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികൾ നയിക്കുന്ന ക്ലാസുകൾ, അഭിമുഖം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 9446426254, 9446563504, 9947000068.