ലിപ്മാൻ പുരസ്കാരം മലയാളിസംഘടനയ്ക്ക്

Wednesday 27 April 2022 12:59 AM IST

കൊച്ചി: ഒരു ലക്ഷം ഡോളറിന്റെ ലിപ്മാൻ പുരസ്‌കാരം എറണാകുളം സ്വദേശി ജിതിൻ സി.നെടുമല നേതൃത്വം നൽകുന്ന 'മാഡ്' (മെയ്ക്ക് എ ഡിഫറൻസ് ) എന്ന സന്നദ്ധ സംഘടനയ്ക്ക്. ആഗോളതലത്തി​ൽ നൽകുന്നതാണ് ബാരി ആൻഡ് മാരി ലിപ്മാൻ ഫാമിലി പ്രൈസ്. 100 എൻട്രികളിൽ നിന്നാണ് മാഡ് പുരസ്‌കാരത്തിന് അർഹത നേടിയത്.

പാർശ്വവത്കൃതരായ കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനമാണ് മാഡി​ന്റെ ലക്ഷ്യം. മുംബയ് ആണ് ആസ്ഥാനം. 2006ൽ 19-ാം വയസിലാണ് ജി​തി​ൻ മാഡി​ന് രൂപം കൊടുത്തത്. ഇപ്പോൾ സി​.ഇ.ഒയാണ് ജി​തി​ൻ.

രാജ്യത്തെ 23 നഗരങ്ങളിൽ സാന്നി​ദ്ധ്യമുണ്ട്. 3022 സന്നദ്ധ പ്രവർത്തകരും 60 അഭയ കേന്ദ്രങ്ങളുമായി 3485 പേർക്ക് ആശ്രയം നൽകുന്നു. 10-28 പ്രായ പരിധിയിലുള്ളവർക്കാണ് സേവനം.

Advertisement
Advertisement