ആകാശ കാഴ്ചകളൊരുക്കി കുട്ടി പൊലീസ്

Monday 09 May 2022 12:39 AM IST

കൊല്ലം: ആകാശ കാഴ്ചകൾ കാണാൻ തേവള്ളി ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റും ഐൻസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രക്യാമ്പ് ഇന്ന് മുതൽ 11 വരെ

നടക്കും. ഇന്ന് വൈകിട്ട് 5ന് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. സവിതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൗൺസിലർ ബി. ഷൈലജ അദ്ധ്യക്ഷയാകും. തുടർന്ന് ആയിരത്തോളം വേദികൾ പിന്നിട്ട ഭൂമിയിൽ നിന്ന് നക്ഷത്ര ലോകത്തേക്ക് ഒരു യാത്ര എന്ന മൾട്ടിമീഡിയ പ്രസന്റേഷൻ നടക്കും.

Advertisement
Advertisement