വില കുറയാതെ വളങ്ങൾ , നടുവൊടിഞ്ഞ് കർഷകർ.

Thursday 12 May 2022 12:00 AM IST

കോട്ടയം. കാർഷിക മേഖലയിൽ വളപ്രയോഗത്തിന്റ സമയത്തുതന്നെ വളംവില കുറയാതെ നിൽക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പച്ചക്കറി, വാഴ കൃഷികൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന എല്ലുപൊടിക്കും പൊട്ടാഷിനും കളനാശിനിയ്ക്കുമാണ് ഉയർന്ന വില. 980 രൂപയുണ്ടായിരുന്ന പൊട്ടാഷിന് 1700 രൂപയായി. 1390 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന് 1500 രൂപയും, 490 രൂപയുണ്ടായിരുന്ന കളനാശിയ്ക്ക് 795 രൂപയുമായി. എല്ലുപൊടി ഒരു ചാക്കിന് 2000 രൂപയാണ്. കൂട്ടുവളങ്ങൾക്കും വലിയ തോതിൽ വില വർദ്ധിച്ചിരിക്കുകയാണ്. കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന റൗണ്ട് അപ്പ് കളനാശിനിയ്ക്കും വലിയ വിലയാണ്. രാസവളങ്ങളുടെ വിലക്കൊപ്പം ജൈവവളങ്ങളുടെ വിലയിലും വർദ്ധനവുവന്നു. വേനൽമഴ ലഭിക്കുന്നതിനാൽ റബർ,വാഴ,കപ്പ,തെങ്ങ്, പച്ചക്കറി തുടങ്ങിയവയ്ക്ക് വളം ഇടേണ്ട സമയമാണ്. ഉത്പന്നങ്ങൾക്ക് വില തകർച്ച നേരിടുമ്പോഴും വളങ്ങൾക്ക് വില വർദ്ധിപ്പിച്ചതിൽ കർഷകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

മറ്റു വളങ്ങളുടെ വില.

യൂറിയ വില 260 രൂപ.

18,9,18 വില 1200 രൂപ.

അഗ്രോമീൽ 1400രൂപ.

സ്‌കൈമീൽ 1600 രൂപ.

വേപ്പിൻ പിണ്ണാക്ക് 2000 രൂപ.

വ്യാപാരിയായ അജയൻ പറയുന്നു.

കൃഷി ചെയ്യുന്ന സ്ഥലത്തിന് ആനുപാതികമായി ഇപോസ് മെഷിൻ മുഖേനയാണ് വളം വിൽക്കുന്നത്. 70 ശതമാനം സബ്‌സിഡി വളങ്ങളും വിൽക്കുന്നത് സഹകരണ ബാങ്കുകളുടെ ഡിപ്പോകളിലൂടെയാണ്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് സബ്‌സിഡി വളങ്ങളുടെ വിൽപ്പന ചെലവേറിയതാണ്. ലോഡിംഗ്, അൺലോഡിംഗിനായി തങ്ങൾക്ക് അധിക തുക ചെലവാകുന്നു.

Advertisement
Advertisement