കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഗമം

Thursday 19 May 2022 9:52 PM IST
മാനേജർ എം. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്ന് വിരമിക്കുന്ന സെക്രട്ടറി വി.എ.ഷീജയ്ക്ക് ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ ഉപഹാരം സമർപ്പിക്കുന്നു

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തൃശൂർ ഗ്രൂപ്പിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ സംഗമത്തിൽ വിരമിക്കുന്ന ജീവനക്കാരെ ബോർഡ് ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ,​ ബോർഡ് അംഗം എം.ജി.നാരായണൻ, ദേവസ്വം കമ്മിഷണർ എൻ.ജ്യോതി, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ.രാജൻ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം.ജി.ജഗദീഷ്, കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി.വി.സജീവ്, തൃപ്രയാർ ദേവസ്വം മാനേജർ എം.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

മ​ണ​പ്പു​റം​ ​സ​മീ​ക്ഷ​ ​പു​ര​സ്കാര സ​മ​ർ​പ്പ​ണം​

തൃ​പ്ര​യാ​ർ​:​ ​മ​ണ​പ്പു​റം​ ​സ​മീ​ക്ഷ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ 21​ന് ​സ​മ​ർ​പ്പി​ക്കും.​ ​വൈ​കി​ട്ട് 2.30​ന് ​ത​ളി​ക്കു​ളം​ ​ബ്‌​ളൂ​മിം​ഗ് ​ബ​ഡ്‌​സ് ​സ്‌​കൂ​ളി​ലാ​ണ് ​ച​ട​ങ്ങ്.​ ​രാ​മു​ ​കാ​ര്യാ​ട്ട് ​സ​മ​ഗ്ര​സം​ഭാ​വ​ന​ ​പു​ര​സ്‌​കാ​രം​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​ക്ക് ​സം​വി​ധാ​യ​ക​ൻ​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടും,​ ​ഡി.​എം​ ​പൊ​റ്റെ​ക്കാ​ട് ​സാ​ഹി​ത്യ​പു​ര​സ്‌​കാ​രം​ ​കെ.​രേ​ഖ​യ്ക്ക് ​ടി.​ആ​ർ.​അ​ജ​യ​നും,​ ​സി.​കെ.​ജി.​വൈ​ദ്യ​ർ​ ​സാ​മൂ​ഹ്യ​സേ​വ​ന​പു​ര​സ്‌​കാ​രം​ ​ധ​ന്യ​ ​രാ​മ​ന് ​വേ​ലാ​യു​ധ​ൻ​ ​പ​ണി​ക്ക​ശ്ശേ​രി​യും​ ​സ​മ്മാ​നി​ക്കും. ഫ​ല​ക​വും​ 25,000​ ​രൂ​പ​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​യു​ടെ​ ​പാ​ട്ടു​ക​ൾ​ ​പ്ര​സി​ദ്ധ​ ​ഗാ​യ​ക​ർ​ ​ആ​ല​പി​ക്കും.​ ​പി.​എ.​ഐ​ശ്വ​ര്യ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ത​മ്പി​ ​ഗാ​ന​ങ്ങ​ളു​ടെ​ ​നൃ​ത്താ​വി​ഷ്‌​കാ​ര​വും​ ​ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ​മ​ണ​പ്പു​റം​ ​സ​മീ​ക്ഷ​ ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​ടി.​ആ​ർ.​ഹാ​രി,​ ​സെ​ക്ര​ട്ട​റി​ ​വി.​എ​ൻ.​ര​ണ​ദേ​വ്,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സി.​ജി.​അ​ജി​ത്കു​മാ​ർ,​ ​എം.​ബി.​സ​ജീ​വ്,​ ​ബ​ഗു​ൾ​ ​ഗീ​ത് ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.

വ​ഴി​യോ​ര​ ​വി​ൽ​പ്പ​ന​ ​കേ​ന്ദ്ര​ങ്ങൾ
അ​നു​വ​ദി​ക്കു​ന്ന​തി​ൽ​ ​വി​വേ​ച​ന​മെ​ന്ന്‌

തൃ​ശൂ​ർ​:​ ​ചെ​മ്പൂ​ക്കാ​വ് ​മ്യൂ​സി​യ​ത്തി​ന് ​മു​മ്പി​ൽ​ ​വ​ഴി​യോ​ര​ ​വി​ൽ​പ്പ​ന​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ക്കു​ന്ന​തി​ൽ​ ​വി​വേ​ച​ന​മെ​ന്ന് ​ആ​രോ​പ​ണം.​ ​ക​ച്ച​വ​ടം​ ​ന​ട​ത്താ​ൻ​ ​അ​നു​മ​തി​യു​ണ്ടെ​ന്നാ​ണ് ​വ​ഴി​യോ​ട​ ​ക​ച്ച​വ​ട​ക്കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​അ​നു​മ​തി​യി​ല്ലെ​ന്നാണ് ​കോ​ർ​പ​റേ​ഷ​ന്റെ നിലപാട്.
ഗ​താ​ഗ​ത​ ​ത​ട​സ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​ഇ​വി​ടെ​യു​ള്ള​ ​ആ​റ് ​ക​ട​ക​ൾ​ ​പൊ​ളി​ച്ചു​ ​മാ​റ്റി​യി​രു​ന്നു.​ ​വൈ​കാ​തെ​ ​ചി​ല​തെ​ല്ലാം​ ​വീ​ണ്ടും​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി.​ ​ചി​ല​ ​ക​ട​ക്കാ​രു​ടെ​ ​താ​ത്പ​ര്യ​ത്തി​ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​ആ​രോ​പ​ണ​മു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ചി​ല​ ​ക​ട​യു​ട​മ​ക​ൾ​ ​മേ​യ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​ക​ട​ക​ൾ​ ​പൊ​ളി​ച്ചു​മാ​റ്റി​യ​ത് ​വി​വാ​ദ​ത്തി​ന് ​ഇ​ട​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ്യൂ​സി​യ​ത്തി​ന് ​മു​ന്നി​ൽ​ ​വ​ഴി​യോ​ര​ക്ക​ച്ച​വ​ടം​ ​ന​ട​ത്താ​ൻ​ ​ആ​ർ​ക്കും​ ​അ​നു​മ​തി​യി​ല്ലെ​ന്നും​ ​അ​ന​ധി​കൃ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ട​ക​ൾ​ ​പൊ​ളി​ച്ചു​മാ​റ്റു​മെ​ന്നും​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​താ​ജു​ദ്ദീ​ൻ​ ​പ​റ​ഞ്ഞു.​ ​പൂ​ര​ത്തി​ന്റെ​ ​തി​ര​ക്കാ​യ​തി​നാ​ലാണ്​ ​ഇ​പ്പോ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ ​മാ​റ്റാ​നാകാഞ്ഞതെന്നും വിശദീകരിച്ചു.

Advertisement
Advertisement