ഞായറാഴ്ച ഡ്രൈ ഡേ

Sunday 22 May 2022 12:16 AM IST

ആലപ്പുഴ : ജില്ലയിൽ പല കേന്ദ്രങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ചകളിൽ ഡ്രൈ ഡേയും ഡോക്‌സി ഡേയും ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അറിയിച്ചു. വീടുകളുടെ അകത്തും പുറത്തും കൊതുക് പെരുകാനിടയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിലും പാഴ്വസ്തുക്കളിലും മരപ്പൊത്തുകൾ, മുളംകുറ്റികൾ തുടങ്ങിവയിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. ജോലിസംബന്ധമായോ അല്ലാതെയോ മലിനജലവുമായും മണ്ണുമായും സമ്പർക്കമുണ്ടാകുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് ഞായറാഴ്ച്ചകളിൽ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം.

Advertisement
Advertisement