നാരായണന് വിജയത്തുടക്കം

Sunday 19 June 2022 11:35 PM IST

പ്രാഗ് : ചെക്ക് റിപ്പബ്ളിക്കിൽ ന‌ടക്കുന്ന ഇന്റർ നാഷണൽ ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് വിജയത്തുടക്കം. ആദ്യ റൗണ്ടിൽ കാനഡയുടെ മൈക്കേൽ ഡോഹെർട്ടിയെയാണ് നാരായണൻ കീഴടക്കിയത്.രണ്ടാം റൗണ്ടിൽ ഡെന്മാർക്കിന്റെ ഇന്റർനാഷണൽ മാസ്റ്റർ ജേക്കബ് സിൽവാനെയാണ് നേരിടുന്നത്.

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് നാരായണൻ ചെക്ക് റിപ്പബ്ളിക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നേരത്തേ നടന്ന ടൂർണമെന്റിൽ റണ്ണർ അപ്പായ നാരായണൻ ഒരേ സമയം ചെക്ക് മുൻ പ്രധാനമന്ത്രിയടക്കം 23പേരെ ഒരേസമയം തോൽപ്പിച്ചിരുന്നു. ഇത്തവണ ചെക്ക് റിപ്പബ്ളിക്കിലെ ടൂർണമെന്റിന് ശേഷം നാരായണൻ ജർമ്മനിയിലെ മ്യൂണിക്കിൽ ബുണ്ടസ് ലീഗ ചെസിൽ പങ്കെടുക്കും.

Advertisement
Advertisement