തോരാമഴയിൽ മരണക്കയം; മരണം 12 ആയി, ഉരുൾപൊട്ടി രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം, തീവ്രമഴ നാലുവരെ

Tuesday 02 August 2022 11:35 PM IST

തിരുവനന്തപുരം/കോട്ടയം / കൊച്ചി: കണ്ണൂരിലെ നെടുംപുറംചാലിൽ ഉരുൾപൊട്ടി കുത്തിയൊലിച്ചുവന്ന മലവെള്ളം അമ്മയുടെ കൈയിൽ നിന്ന് തട്ടിയെടുത്ത രണ്ടരവയസുകാരി ഉൾപ്പെടെ അഞ്ചുപേരുടെ ജീവൻ ഇന്നലെ പേമാരി കവർന്നു. ഒരാളെ കാണാതായി. മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി. ആഗസ്റ്റ് നാലുവരെ അതിത്രീവ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് വൻ കെടുതി.

തിങ്കളാഴ്ച വൈകിട്ടോടെ നെടുംപുറംചാലിൽ രണ്ടിടത്തുണ്ടായ ഉരുൾപൊട്ടലിൽ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശി നദീറയുടെ മകൾ നുമ തസ്ലിമ ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. മൃതദേഹങ്ങൾ കണ്ടെത്തി. നെടുപുറംചാൽ താഴെ വെള്ളോറ കോളനിയിലെ രാജേഷ് (40), മണ്ണാളി ചന്ദ്രൻ ( 45) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിനു പിൻഭാഗത്തേക്ക് വന്നപ്പോഴാണ് നദീറയും മകളും ഒഴുക്കിൽപ്പെട്ടത്. നദീറയുടെ പിടിവിട്ട് നുമ ഒഴുകിപോകുകയായിരുന്നു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വീടിനൊപ്പം ഒഴുകിപ്പോയ രാജേഷിന്റെ മൃതദേഹം പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.

കോട്ടയത്ത് പുല്ലകയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൂട്ടിക്കൽ കുന്നുംപുറത്ത് റിയാസിന്റെ (45) മൃതദേഹം കണ്ടെത്തി. കോതമംഗലം ഉരുളൻതണ്ണിയിൽ കാണാതായ കാവനാക്കുടി പൗലോസിന്റെ (65) മൃതദേഹം വനത്തിൽ നിന്നാണ് കണ്ടെത്തിയത്. മരം ഒടിഞ്ഞുവീണാണ് അപകടം. കൊല്ലം ഇത്തിക്കരയാറ്റിൽ കുണ്ടുമൺ ഭാഗത്ത് കുളിക്കാനിറങ്ങിയ കിളികൊല്ലൂർ അനുഗ്രഹ നഗർ 71 സജീന മൻസിലിൽ നൗഫലിനെ (21) കാണാതായി. കഴിഞ്ഞ ദിവസം റാന്നിയിൽ പമ്പാ നദിയിലിറങ്ങി കാണാതായ നാറാണംമൂഴി സഹകരണ ബാങ്കിലെ സെയിൽസ്മാൻ അത്തിക്കയം ചീങ്കയിൽ റെജിക്കായി (52) തെരച്ചിൽ തുടരുന്നു.

അടിമാലി ആനച്ചാൽ തട്ടാത്തിമുക്കിന് സമീപം വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വലിയപാടത്ത് ആലീസ് ജോയിയ്ക്ക് (53) ഗുരുതരമായി പരിക്കേറ്റു. തൃശൂർ ചേറ്റുവ അഴിമുഖത്ത് അപകടത്തിൽപ്പെട്ട ഫൈബർവള്ളം കണ്ടെത്തിയെങ്കിലും രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ചാലക്കുടിപ്പുഴയിലെ പിള്ളപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾക്കുശേഷം തുരുത്തിൽ കയറി രക്ഷപ്പെട്ടു.

 102 ദുരിതാശ്വാസ ക്യാമ്പുകൾ

 2368പേരെ മാറ്റിപാർപ്പിച്ചു (685 കുടുംബങ്ങൾ)
 ഇതുവരെ പൂർണമായി തകർന്നത് 126 വീടുകൾ

 ഭാഗികമായി തകർന്നത് 71

12 ജില്ലകളിൽ വിദ്യാഭ്യാസ

സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,പാലക്കാട്, തൃശൂർ,കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

പരീക്ഷ മാറ്റി

ഇന്ന് കേരള, എം.ജി, കാലിക്കറ്റ്,​ സംസ്‌കൃത സർവകലാശാലകളുടെ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റിവച്ചു.

10​ ​ജി​ല്ല​ക​ളിൽ
റെ​ഡ് ​അ​ല​ർ​ട്ട്

ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂർ
...........................................................
കൃ​ഷി​ ​നാ​ശം
23.25​ ​കോ​ടി

Advertisement
Advertisement