വിലക്കയറ്റത്തിനെതിരെ 17 മുതൽ കോൺഗ്രസ് പ്രക്ഷോഭം

Friday 12 August 2022 12:30 AM IST

ന്യൂഡൽഹി: വിലക്കയറ്റം,അവശ്യസാധനങ്ങളുടെ ജി.എസ്.ടി,തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ 17 മുതൽ 23 വരെ അസംബ്ളി മണ്ഡലങ്ങളിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. 28ന് ഡൽഹി രാംലീലാ മൈതാനിയിൽ വൻ റാലി നടത്തുമെന്നും കമ്മ്യൂണിക്കേഷൻ മേധാവി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.

മോദി സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് ജയ‌്‌റാം രമേശ് പറഞ്ഞു. സ്വത്തുക്കൾ വിറ്റഴിച്ചും അഗ്നിപഥ് പദ്ധതി പോലുള്ള തെറ്റായ പദ്ധതികൾ കൊണ്ടുവന്നും സർക്കാർ സാഹചര്യം കൂടുതൽ മോശമാക്കുന്നു. ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement