അക്വാട്ടിക് ക്രോസ് കൺട്രി: സജന് ദേശീയ റെക്കാഡ്

Thursday 18 August 2022 2:45 AM IST
ജോമി ജോർജ്ജ്

തിരുവനന്തപുരം: തലസ്ഥാനം വേദിയാകുന്ന71-ാംഅഖിലേന്ത്യാ പൊലീസ് അക്വാട്ടിക് ആൻ‌ഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 200മീറ്റർ വ്യക്തിഗത മെഡ്‌ലെ വിഭാഗത്തിൽ കേരളാ പൊലീസിലെ സജൻ പ്രകാശിന് ദേശീയ റെക്കാഡോടെ സ്വർണം. 2 മിനിറ്റ് 6.35 സെക്കൻഡിൽ ഫിനിഷ് ചെയാതാണ് സജൻ റെക്കാഡ് തിളക്കത്തിൽ പൊന്നണിഞ്ഞത്.. കേരളാ പൊലീസിലെ തന്നെ എ.അമൽ 2മിനിട്ട് 17സെക്കൻഡ് സമയത്തിൽ വെള്ളി മെഡൽ നേടി.

ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത് കേരളാ പൊലീസായിരുന്നു.വനിതകളുടെ 1500 മീ​റ്റർ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ ജോമി ജോർജ്ജാണ് സ്വർണം നേടിയത്. സീനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരളാ പൊലീസ് ടീമിൽ അംഗമായിരുന്നു ജോമി ജോർജ്ജ്.

800 മീ​റ്റർ ഫ്രീസ്‌റ്റൈലിൽ കേരളാ പൊലീസിന്റെ ആർ.രാകേഷ് വെങ്കലം നേടി. ബി.എസ്.എഫ് ന്റെ മന്ദാർ.എ.ദിവസ്, സി.ആർ.പി.എഫിന്റെ മനു.ബി.എം എന്നിവർ യഥാക്രമം സ്വർണവും, വെള്ളിയും നേടി.

Advertisement
Advertisement