കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങിയിട്ട് 2 മാസം

Monday 22 August 2022 12:40 AM IST

■പ്രശ്നം ധന,സഹകരണ വകുപ്പുകൾ തമ്മിലെ പലിശ തർക്കം

തിരുവനന്തപുരം: 'ഇങ്ങനെ പോയാൽ ഓണത്തിന് പട്ടിണി കിടക്കേണ്ടി വരും'. വിഴിഞ്ഞം

ഉച്ചക്കട സ്വദേശി മണിയന്റെ സങ്കടം. 'കഴിഞ്ഞ മാസവും കടം വാങ്ങിയാണ് മരുന്നു വാങ്ങിയത്. ഇനിയാരും കടം തരില്ലെ'ന്ന് ആലപ്പുഴ സ്വദേശി ഗോപി..സംസ്ഥാനത്തെ 41,000 കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ആവലാതിയാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവർക്ക് പെൻഷൻ ലഭിച്ചിട്ട്.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം മാസങ്ങളോളം മുടങ്ങിയത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം

പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ വഴിയാക്കി. സഹകരണ സംഘങ്ങൾക്ക് സർക്കാർ ആ തുക പലിശ സഹിതം പിന്നീട് നൽകുന്നതായിരുന്നു രീതി.

ധന, സഹകരണ വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണമാണ് ഇപ്പോൾ പെൻഷൻ മുടങ്ങിയത്. ആഗസ്റ്റ് രണ്ടിന് കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് മാനേജ്‌മെന്റും സർക്കാരും സഹകരണ ബാങ്കും തമ്മിൽ ധാരണാപത്രം ഒപ്പിട്ടതാണ്. എന്നാൽ പലിശ നിരക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകൾ തുക വിതരണം ചെയ്തില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ധനവകുപ്പും തയ്യാറായില്ല

പലിശ കുറച്ചത്

വിനയായി

സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണം തുടങ്ങിയപ്പോൾ 10% ആയിരുന്നു സംഘങ്ങൾക്ക് പലിശ . ആറു മാസം മുമ്പ് പലിശ 8.5%ഉം,.ഇപ്പോൾ 7.5% ഉം ആയി കുറച്ചു. ഇത് നഷ്ടമാണെന്നാണ് സഹകരണ വകുപ്പിന്റെ നിലപാട്.

Advertisement
Advertisement