ആഘോഷ സമാപനം

Monday 12 September 2022 12:09 AM IST

പള്ളിക്കൽ : ഇളംപള്ളിൽ - പയ്യനല്ലൂർ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ദശാബ്ദി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വിമൽ കൃഷ്ണൻ അദ്ധ്യക്ഷനായി. പുരസ്കാര സമർപ്പണം എം.എസ്.അരുൺ കുമാർ എം.എൽ.എ നിർവ്വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് എ.പി.ജയൻ, പള്ളിക്കൽ സഹകരണ സംഘം പ്രസിഡന്റ് തോപ്പിൽ ഗോപകുമാർ എന്നിവർ മുഖ്യാതിഥികളായി. കെ.എൻ.ശ്രീകുമാർ ആമുഖ പ്രഭാഷണവും ഡോ.പഴകുളം സുഭാഷ് ഓണസന്ദേശവും നല്കി. സുപ്രഭ, പ്രമോദ്, സജീവ്.എസ്, പി.അനൂപ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement