പി.എസ്.സി സെമിനാറും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
Wednesday 14 September 2022 12:03 AM IST
ഊർങ്ങാട്ടിരി: തെക്കുംമുറി എംപ്ലോയീസ് ഫോറത്തിന്റെ (ടെഫ്) നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും പി.എസ്.സി സെമിനാറും സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കർ എം.വി അനൂപ് ക്ലാസെടുത്തു. കുസാറ്റിലെ പഠനം പൂർത്തീകരിച്ച് ഉന്നതപഠനത്തിനായി കാനഡയിലേക്ക് പോവുന്ന അംജദ് അഹമ്മദിനുള്ള യാത്രയയപ്പും നടന്നു. പി.എസ്.സി പരീക്ഷയിൽ അഡ്വൈസ് മെമൊ ലഭിച്ച അഞ്ച് പേർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ടെഫ് പ്രസിഡന്റ് ബക്കർ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. അബ്ദുൽ നസീർ, പി.ടി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.