മയക്കമരുന്നുമായി യുവാവ് അറസ്റ്റിൽ

Thursday 06 October 2022 12:47 AM IST
അയൂബ്

മട്ടാഞ്ചേരി: പളളുരുത്തി തങ്ങൾ നഗർ വലിയവീട്ടിൽ ലൈനിൽ 58 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി പള്ളുരുത്തി തങ്ങൾ നഗർ പതിനെട്ടു കണ്ടത്തിൽ വീട്ടിൽ അയൂബ് (22) പി​ടി​യി​ലായി​.

പ്രതിയുടെ കൈവശം നിന്ന് മയക്കു മരുന്ന് വിൽപ്പന നടത്തി ലഭിച്ച 2000 രൂപയും ഇടപാടുകൾക്ക് ഉപയോഗിച്ച മൊബൈൽ ഫോണും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാൾ ഇതര സംസ്ഥാനങ്ങളിൽ നടത്തുന്ന ഡി.ജെ പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നും പിടിച്ചെടുത്ത സ്റ്റാമ്പുകൾ ഗോവയിൽ നിന്നും വാങ്ങിയതാണെന്നും എക്‌സൈസ് പറഞ്ഞു.പ്രതിയിൽ നിന്നും എൽ.എസ്.ഡി സ്റ്റാമ്പുകൾ വാങ്ങിയവരെ സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ടെന്നും തുടർഅന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കൊച്ചി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ശ്രീരാജും പാർട്ടിയും നടത്തിയ പരിശോധനയിൽ

പ്രിവന്റീവ് ഓഫിസർ ടി.എൻ അജയകുമാർ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ബിജു എൻ പി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ശ്രീദേവ് വി .എസ്, ബിഞ്ചുലാൽ പി. ബി, വനിത സിവിൽ എക്‌സൈസ് ഓഫിസർ ലത എം, മനോജ്‌ എന്നിവർ പങ്കെടുത്തു.