ഹിമാചലിൽ ഇന്ന് പ്രിയങ്കയുടെ റാലി

Friday 14 October 2022 1:09 AM IST

സിംല: ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ സോളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് കോൺഗ്രസ് റാലിയിൽ പ്രസംഗിക്കും. 3,125 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ഗ്രാമ സഡക് യോജന ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുമെത്തുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് അവർ മാ ശൂലിനി ക്ഷേത്രത്തിൽ ദർശനം നടത്തും.

 മോ​ദി​യു​ടെ​ ​ഹി​മാ​ച​ൽ​ ​സ​ന്ദ​ർ​ശ​നം പ്ര​ഹ​സ​ന​മെ​ന്ന് ​കോ​ൺ​ഗ്ര​സ്

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​സ​ന്ദ​ർ​ശ​നം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഗി​മ്മി​ക്ക് ​മാ​ത്ര​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​ൽ​ക്കു​മെ​ന്ന​ ​ഭ​യം​ ​ബി.​ജെ.​പി​ക്കു​ണ്ടെ​ന്നും​ ​അ​വ​രു​ടെ​ ​കൗ​ണ്ട്ഡൗ​ൺ​ ​ആ​രം​ഭി​ച്ച​ത് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തോ​ടെ​യാ​ണെ​ന്നും​ ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​പ്ര​തി​ഭ​ ​സിം​ഗ് ​പ​റ​ഞ്ഞു.​ 2021​ ​ഒ​ക്‌​ടോ​ബ​ർ​ 30​ന് ​ഹി​മാ​ച​ലി​ലെ​ ​മാ​ണ്ഡി​ ​പാ​ർ​ല​മെ​ന്റ് ​സീ​റ്റും​ ​ഫ​ത്തേ​പൂ​ർ,​ ​അ​ർ​ക്കി,​ ​ജു​ബ്ബാ​യി​കോ​ത്കാ​യ് ​എ​ന്നീ​ ​നി​യ​മ​സ​ഭാ​ ​സീ​റ്റു​ക​ളി​ലും​ ​കോ​ൺ​ഗ്ര​സി​നോ​ട് ​ബി.​ജെ.​പി​ ​തോ​റ്റി​രു​ന്നു.​ ​തോ​ൽ​ക്കു​മെ​ന്ന് ​പേ​ടി​ച്ചാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ജ​യ് ​റാം​ ​താ​ക്കൂ​ർ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​ത്തി​നും​ ​ത​റ​ക്ക​ല്ലി​ട​ലി​നും​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​കൊ​ണ്ടു​വ​രു​ന്ന​ത്.​ ​വോ​ട്ടെ​ടു​പ്പ്.​ ​പൊ​ത​യോ​ഗ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​വും​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ണ​വും​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​പ്ര​തി​ഭ​ ​സിം​ഗ് ​പ​റ​ഞ്ഞു.

Advertisement
Advertisement