തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്തിൽ , വിജയപാത തെളിച്ച് വനിതാ സംരംഭകർ

Tuesday 18 October 2022 12:03 AM IST
മിത്തു

ഗ്രാമീണ സംരംഭകത്വ വി​കസന പദ്ധതി​യിൽ നൂറുശതമാനം നേട്ടം

പൂച്ചാക്കൽ : പ്രാദേശിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമീണ ഉത്പന്നങ്ങളുടെ ഉപഭോഗവും ഉത്പാദനവും പ്രോത്സാഹിപ്പിക്കാനും വനിതകൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതും ലക്ഷ്യമി​ട്ട് കുടുംബശ്രീയുടെ നേതൃത്വത്തി​ൽ തുടങ്ങി​യ ഗ്രാമീണ സംരംഭകത്വ വി​കസന പദ്ധതി​യിൽ (സ്റ്റാർട്ട് അപ് വില്ലേജ് എന്റർപ്രണർഷി​പ്പ് പ്രോഗ്രാം- എസ്.വി.ഇ.പി) അഭിമാന നേട്ടം കൈവരിച്ച് തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത്. ആദ്യഘട്ടമായ നാലു വർഷം പിന്നിട്ടപ്പോൾ പദ്ധതിയിൽ നൂറു ശതമാനം ലക്ഷ്യം കൈവരിച്ചിരിക്കുകയാണ് തൈക്കാട്ടുശേരി . നൽകാൻ ഉദ്ദേശിച്ച വായ്പയിലും ആരംഭിക്കാൻ ലക്ഷ്യമിട്ട യൂണിറ്റുകളിലും നൂറു ശതമാനത്തിലധികം നേട്ടമാണ് കൈവരിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പാണാവള്ളി,പെരുമ്പളം,അരൂക്കുറ്റി,തൈക്കാട്ടുശേരി, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടം എന്ന നിലയിൽ ജില്ലയിൽ എസ്.വി.ഇ.പി. തുടങ്ങിയത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തി​ന്റെ ഭാഗമായുള്ളതാണ് എസ്.വി.ഇ.പി.

കുടുംബശ്രീ യൂണിറ്റുകളിൽ സംരംഭകരാകാൻ താത്പര്യമുള്ളവരെ മൈക്രോ എന്റർപ്രൈസ് കൺ​സൾട്ടന്റുമാർ കണ്ടെത്തി ആവശ്യമുള്ള പരിജ്ഞാനം നൽകും . സംരംഭത്തിനുള്ള സാങ്കേതിക വിദ്യ, വിപണനത്തിനുള്ള സൗകര്യങ്ങൾ, കുറഞ്ഞ പലിശക്ക് വായ്പ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും കൈമാറും.

നൂറുശതമാനം വന്ന വഴി

സംരംഭം ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ പിന്തുണ നൽകുന്നതു കൊണ്ട് ധാരാളം വനിതകളും സ്ത്രീ കൂട്ടായ്മകളും എസ്.വി.ഇ.പി.യെ ആശ്രയിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് 50,000 രൂപയും കൂട്ടായ്മകൾക്ക് 1,00,000 രൂപയുമാണ് പ്രാരംഭ ഘട്ടത്തിൽ വായ്പയായി നൽകുന്നത്. തിരിച്ചടവ് കൃത്യമായതിനാൽ പുതിയ സംരംഭങ്ങൾക്ക് വായ്പ നൽകാനും സാധിക്കുന്നു.

5.37 : എസ്.വി.ഇ.പി യൂണിറ്റുകൾക്ക് ഇതുവരെ വായ്പയായി നൽകിയത് 5,37,41500രൂപ

പദ്ധതിയുടെ ചുമതലക്കാർ

1.കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ,

2.മെന്റർ, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് (എം.ഇ.സി) ,

3.സി.ഡി.എസ് അദ്ധ്യക്ഷർ

4.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ

ആരംഭിച്ച യൂണിറ്റുകൾ

1.കറിപൗഡർ നിർമ്മാണം

2.തയ്യൽ യൂണിറ്റുകൾ

3.ശുദ്ധമായ വെളിച്ചെണ്ണ നിർമ്മാണം

4.ടെക്സ്റ്റൈൽസുകൾ

5.ബ്യൂട്ടി പാർലറുകൾ

6.കയർ പിരി യൂണിറ്റുകൾ

7.മത്സ്യ സംസ്ക്കരണ യൂണിറ്റുകൾ

8.പേപ്പർ ബാഗ് നിർമ്മാണം

ഗ്രാമപഞ്ചായത്തുകളും യൂണിറ്റുകളും

 പാണാവള്ളി .................428

 തൈക്കാട്ടുശ്ശേരി..........402

 ചേന്നം പള്ളിപ്പുറം....... 323

 അരൂക്കുറ്റി.................... 267

 പെരുമ്പളം.................... 189

ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃക്ഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ജില്ലയിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ എസ്.വി.ഇ.പി. പദ്ധതി 2018ൽ ആരംഭിച്ചത്. കുടുംബശ്രീയുമായി സഹകരിച്ചുള്ള മൈക്രോ എന്റർപ്രണർ കൺസൾട്ടന്റുമാർ ഉൾപ്പെടെയുള്ള എസ്.വി.ഇ.പി.യുടെ ടീമിന്റെ പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിൽ
-മിത്തു ജില്ലാ പ്രോഗ്രാം മാനേജർ, എസ്.വി.ഇ.പി.

എസ്.വി. ഇ.പി പദ്ധതിയിലൂടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായിട്ടുണ്ട്. സ്ത്രീ സംരംഭകരെ കണ്ടെത്തി വിജയത്തിലെത്തിക്കാൻ ടീം വർക്കിലൂടെ സാധിക്കും
​-വിജി രതീഷ്,ചെയർപേഴ്സൺസി.ഡി.എസ്.,ചേന്നം പള്ളിപ്പുറം പഞ്ചായത്ത്‌

Advertisement
Advertisement