അഞ്ച് പേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത് രണ്ട് ദിവസത്തോളം; സ്വകാര്യഭാഗത്ത് ഇരുമ്പ് വടി കയറ്റി, ക്രൂര പീഡനത്തിന് ശേഷം ചാക്കിൽകെട്ടി ഉപേക്ഷിച്ചു

Wednesday 19 October 2022 2:35 PM IST

ന്യൂഡൽഹി: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ഗാസിയാബാദിലെ ആശ്രമം റോഡിലാണ് സംഭവം. അവശനിലയിൽ കണ്ടെത്തിയ 40കാരിയായ ഡൽഹി സ്വദേശിനിയെ ഉടൻ തന്നെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രതികളിൽ ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച രാത്രി ഡൽഹിയിലേയ്ക്ക് മടങ്ങാനായി ബസ് കാത്ത് നിൽക്കുമ്പോഴാണ് അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇവർ രണ്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് വടി കയറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെവ്വാഴ്ച, വഴിയരികിൽ ചാക്കിൽകെട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബലാത്സംഗത്തിനിടെ പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറ്റിയ ഇരുമ്പ് വടി ഇതുവരെ നീക്കാൻ സാധിച്ചിട്ടില്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാധി മലിവാൽ ട്വീറ്റ് ചെയ്തു. യുവതിയുമായി മുൻവൈരാഗ്യമുള്ളവരാണ് പ്രതികളെന്നും ഇവർ തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.