അഭേദാനന്ദാശ്രമത്തിൽ മഹിളാ സംഗമം

Friday 18 November 2022 2:48 AM IST

തിരുവനന്തപുരം: ഡിസംബർ 13 മുതൽ 23 വരെ കോട്ടയ്ക്കകം വൈകുണ്ഠത്ത് നടക്കുന്ന 38-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായുള്ള മഹിളാ സംഗമം നടന്നു. അഭേദാനന്ദാശ്രമത്തിൽ നടന്ന സംഗമം പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം ശ്രീ ശാന്താനന്ദ മഠം ജനറൽ സെക്രട്ടറി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്‌തു.

മാതൃസമിതി ചെയർപേഴ്സൺ ഗീത എസ്. നായർ അദ്ധ്യക്ഷയായി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ഇംഗ്ലീഷ് വകുപ്പ് മേധാവി പ്രൊഫ. ഇന്ദുലേഖ നായർ മുഖ്യപ്രഭാഷണം നടത്തി. സത്ര നിർവഹണ സമിതി രക്ഷാധികാരി റാണി മോഹൻദാസ്, ആറ്റുകാൽ ട്രസ്റ്റ് ചെയർപേഴ്സൺ എ. ഗീതാകുമാരി സത്ര നിർവഹണ സമിതി ചെയർപേഴ്സൺ ജയശ്രീ ഗോപാലകൃഷ്ണൻ, സ്വച്ഛഭാരതി ചെയർപേഴ്സൺ പദ്മാവതി പിള്ള, മാതൃസമിതി കൺവീനൻ അശ്വതി രേഖ, നാരായണ പാരായണ കമ്മിറ്റി ചെയർപേഴ്സൺ ഗീതാ നായർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement