പി.എസ്.സിയെ തകർക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം: വി.ഡി.സതീശൻ

Friday 09 December 2022 1:22 AM IST

തിരുവനന്തപുരം: ലക്ഷോപലക്ഷം അഭ്യസ്തവിദ്യരായ യുവാക്കളുടെ പ്രതീക്ഷകൾ തകർക്കുന്ന വിധം പി.എസ്.സി യെ അസ്ഥിരപ്പെടുത്താനും പിൻവാതിൽ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി. ജീവനക്കാർക്ക് പരീക്ഷാ ജോലികൾ നിർവഹിക്കുന്നതിന് തടസമായ യാത്രാബത്ത സീലിംഗ്, പി.എസ്.സി.യുടെ ഭരണപരമായ വിഷയങ്ങളിലുള്ള പ്രതികൂലമായ ഇടപെടലുകൾ എന്നിവ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എൽ.എ മാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, മുൻ എം.പി എൻ. പീതാംബരക്കുറുപ്പ്, മുൻ എം.എൽ.എ കെ.എസ്.ശബരീനാഥൻ, സർവീസ് സംഘടനാ നേതാക്കളായ ചവറ ജയകുമാർ, സി. പ്രദീപ്, ഡോ. മനോജ് ജോൺസൺ, എം.എസ്. മോഹനചന്ദ്രൻ, അനിൽ എം. ജോർജ്ജ്, ഒ .ടി. പ്രകാശ്, ജലജകുമാരി, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ ഒ . ജോർജ്ജ്കുട്ടി, പി.കെ. സുധാകരൻ, എ.കെ. സാദിഖ്, അഡ്വ.പി.സതീഷ് കുമാർ, എം. മുഹമ്മദ് ജാസി, സജു ജോൺ, അൻവർ സാജിദ് പി. എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് രമേഷ് എം.തമ്പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സുഭാഷ് ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ആൽബിൻ രാജ് ഡി. എസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി രമേഷ് എം. തമ്പി (പ്രസിഡന്റ് ), പി.കെ. സുഭാഷ് ചന്ദ്രൻ (ജനറൽ സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement