SignIn
Kerala Kaumudi Online
Thursday, 25 April 2024 1.49 AM IST

പിഎസ്‌സി പ്രൊഫൈലിലെ ഈ രേഖകൾ ഇനി മുതൽ സ്വയം തിരുത്താം; ഉദ്യോഗാർത്ഥികൾക്ക്  ഓഫീസിൽ നേരിട്ടെത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം

psc

തിരുവനന്തപുരം: ഓഫീസിൽ നേരിട്ട് എത്താതെ തന്നെ പ്രൊഫൈലിൽ കൂടുതൽ മാറ്റം വരുത്താനുള്ള അവസരമൊരുക്കി കേരള പിഎസ്‌സി. ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ വിദ്യാഭ്യാസ രേഖകൾ സ്വയം തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവയിൽ വെബ്സൈറ്റ് മുഖാന്തരം സ്വയം തിരുത്ത് വരുത്താനുള്ള സംവിധാനം ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്.

ഇതോടുകൂടി പ്രൊഫൈലിൽ തിരുത്തൽ വരുത്താനായി പിഎസ്‌സി ആസ്ഥാനത്തേയ്ക്ക് എത്തിച്ചേരുന്ന ബുദ്ധിമുട്ട് പല ഉദ്യോഗാർത്ഥികൾക്കും ഒഴിവാക്കാനാകും. എന്നാൽ ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ തിരുത്തുന്നതിന് നിലവിലെ രീതി തന്നെ തുടരേണ്ടി വരും. ഒടിപി സംവിധാനം വഴിയായിരിക്കും തിരുത്തൽ പ്രക്രിയ പൂർത്തിയാക്കാനാവുക. വിദ്യാഭ്യാസ യോഗ്യതകളിൽ തിരുത്തൽ വരുത്തിയാൽ അതിനെ സാധൂകരിക്കുന്ന രേഖകൾ പരിശോധനാ സമയത്ത് ഉദ്യോഗാർത്ഥികൾ ഹാജരോക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, PSC, PROFILE, DATE, OF, BIRTH, EDUCATION, QUALIFIED, KPSC
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.