SignIn
Kerala Kaumudi Online
Thursday, 25 April 2024 11.09 AM IST

ഇനി പട്ടുപോലെ സുന്ദരമായ ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം, അതും സ‌ർജറികളിലൂടെ; അമ്പരക്കേണ്ട ഈ വിവരത്തിന് പിന്നിലെ കാര്യം ഇതാണ്

skin

ഏതൊരു മനുഷ്യനും വളരെ ശ്രദ്ധയോടെ പരിപാലിക്കുന്നതാണ് അവന്റെ ത്വക്ക് അഥവാ ചർമ്മം. അപകടങ്ങളിൽപെട്ടോ രോഗങ്ങൾ കൊണ്ടോ ത്വക്കിന് നാശം സംഭവിച്ചാൽ അത് തിരികെയാകും വരെ അത്തരം പ്രശ്‌നങ്ങൾ നേരിട്ടവർക്ക് മാനസികമായി ഒരു ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ ഇനി ഇത്തരം പ്രയാസങ്ങളൊക്കെ പഴങ്കഥയായേക്കാം എന്ന് പ്രത്യാശിക്കാവുന്ന ഒരു കണ്ടെത്തലിന്റെ വാർത്തയാണ് ഇന്ന് പുറത്തുവരുന്നത്.

കൊളംബിയൻ സർവകലാശാലയിൽ ഗവേഷകർ അതീവ സങ്കീർണവും ചരിത്രത്തിലാദ്യവുമായി ലാബിൽ കൃത്രിമ ചർമ്മം നിർമ്മിച്ചെടുത്തു. സങ്കീർണവും ത്രിമാനവുമായ നിർമ്മാണ രീതിയിൽ ഒരു കൈയുടെ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ശസ്‌ത്രക്രിയ നടത്തുന്ന ഡോക്‌ടർമാർക്ക് കടലാസുകൊണ്ട് പൊതിയും പോലെ ഈ കൃത്രിമ ത്വക്ക് ആവശ്യമുളളയിടത്ത് പൊതിയാനാകും. പരമ്പരാഗതമായ ഗ്രാഫ്‌റ്റിംഗ് രീതിയെക്കാൾ ഈ രീതി ലളിതമാണ് പ്രയോജനകരവുമാണ്.

ഇത്തരത്തിൽ തയ്യാറാക്കിയ 3ഡി ചർമ്മം എലികളുടെ പിൻകാലിൽ ഒട്ടിച്ച് വിജയകരമായി പരീക്ഷിച്ചു. അതും വെറും 10 മിനുട്ടുകൾ കൊണ്ട്. നാലാഴ്‌ചയ്‌ക്കകം ഈ ഒട്ടിച്ച കൃത്രിമ ചർമ്മ എലിയുടെ കാലിലെ ചർമ്മവുമായി പൂർണമായി യോജിച്ചതായി കണ്ടെത്തി. അടുത്തഘട്ടമായി മനുഷ്യന്റേതിന് തുല്യമായ ചർമ്മമുള‌ള ജീവികളിൽ ഇത് പരീക്ഷിക്കും. കൂടുതൽ പരീക്ഷണങ്ങൾക്കൊടുവിലാകും മനുഷ്യനിൽ ഇത് പരീക്ഷിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SKIN IN LAB, BIO ENGINEERS, DEVOLOPED
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.