ഹരിപ്പാട്: അങ്കണവാടിയിൽ സാമൂഹിക വിരുദ്ധരുടെ അക്രമണം. കുമാരപുരം 4-ാം വാർഡ് 56ാം നമ്പർ അങ്കണവാടിയാണ് സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. അങ്കണവാടിക്ക് പുറത്തിറക്കിയിട്ടിരുന്ന ഗ്രാവൽ ജനലിൽ കൂടി അങ്കണവാടിക്ക് അകത്തേക്ക് വലിച്ചെറിഞ്ഞും, പൈപ്പ് തുറന്നുവിട്ട് വെള്ളം മുഴുവൻ പാഴാക്കി കളഞ്ഞു. ജനൽ ചില്ലുകൾ തല്ലി പൊട്ടിച്ചു. മീറ്റർ ബോക്സും തല്ലി തകർത്തിട്ടുണ്ട്. അങ്കണവാടിയുടെ വാതിലും ഇളക്കി കളഞ്ഞ നിലയിലായിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |