SignIn
Kerala Kaumudi Online
Sunday, 02 April 2023 8.15 AM IST

ഞെട്ടിച്ച് കേക്ക് ഗൗൺ

cake

ജനീവ: കേക്ക് ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. പിറന്നാൾ, കല്യാണം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം കേക്കിന് പ്രത്യേക സ്ഥാനമാണ്. അതുപോലെ തന്നെയാണ് വസ്ത്രങ്ങൾക്കിടെയിൽ ഗൗണിന്റെ പ്രാധാന്യവും. അതിമനോഹരമായ ഗൗണുകൾക്ക് ലോകത്തിന്റെ ഏത് കോണിലും ആരാധകരേറെയാണ്. എങ്കിൽ ഗൗണും കേക്കും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാകും. ? സ്വിറ്റ്‌സർലൻഡിൽ ' സ്വീറ്റി കേക്ക്സ് " എന്ന ബേക്കറി നടത്തുന്ന നടാഷ കോളിൻ കിം ഫേ ലീ ഫോകാസിന്റെ മനസിൽ ഉദിച്ച ആശയമാണിത്. ആശയത്തെ ലോകറെക്കാഡാക്കി മാറ്റാനും നടാഷയ്ക്ക് കഴിഞ്ഞു.

വെള്ള നിറത്തിലെ ഭംഗിയേറിയ വെഡ്ഡിംഗ് ഗൗണിന്റെ രൂപത്തിലെ ഒരു കേക്കായിരുന്നു അത്. കഴിക്കുക മാത്രമല്ല, ധരിക്കുകയും ചെയ്യാം എന്നതാണ് ഈ കേക്കിന്റെ പ്രത്യേകത. ലോകത്ത് കേക്ക് കൊണ്ട് നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ വസ്ത്രമാണിത്. ബേൺസ് നഗരത്തിൽ അടുത്തിടെ നടന്ന സ്വിസ് വേൾഡ് വെഡ്ഡിംഗ് ഫെയർ ഷോയിൽ കേക്ക് ഗൗൺ പ്രദർശിപ്പിച്ചിരുന്നു.

കേക്ക് ഗൗൺ ധരിച്ച് മോഡൽ റാംപ്‌ വാക്കും നടത്തി. ഷോയ്ക്ക് ശേഷം അതിഥികൾക്ക് തന്നെ കേക്കിന്റെ ഭാഗങ്ങൾ നൽകി. 131.15 കിലോഗ്രാമാണ് ഈ കേക്ക് ഗൗണിന്റെ ഭാരം. 2014ൽ ടൂൺ നഗരത്തിൽ തുടങ്ങിയ നടാഷയുടെ സ്വീറ്റി കേക്ക്സ് കസ്റ്റം മെയ്ഡ് കേക്കുകൾക്ക് പ്രസിദ്ധമാണ്.

അലൂമിനിയം ഫ്രെയിമിന്റെയും മെറ്റൽ ബോൾട്ടുകളുടെയും സഹായത്തോടെയാണ് കേക്ക് ഗൗണിന്റെ താഴത്തെ ഭാഗം നിർമ്മിച്ചത്. ഷുഗർ പേസ്റ്റ്, ഫോണ്ടന്റ് എന്നിവ കൊണ്ടാണ് മുകൾ ഭാഗം നിർമ്മിച്ചത്. ഗൗണിന്റെ താഴെ വീലുകൾ ഘടിപ്പിച്ചിരുന്നതിനാൽ അത് ധരിച്ച മോഡലിന് ബുദ്ധിമുട്ട് കൂടാതെ നടക്കാനായി.

ലെയേഡ് കേക്കിൽ വിവാഹ വസ്ത്രത്തെ സ്മരിപ്പിക്കും വിധം പൂക്കൾ അടക്കമുള്ള ഡിസൈനുകൾ റോയൽ ഐസിംഗ് വഴി ചേർത്തു. സ്വീറ്റ് ഹാർട്ട് നെക്ക്‌ലൈനാണ് ഗൗണിന്. ഗിന്നസ് അധികൃതർ പുറത്തുവിട്ട കേക്ക് ഗൗണിന്റെ വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായി. നിരവധി പേരാണ് നടാഷയുടെ കഴിവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.