SignIn
Kerala Kaumudi Online
Saturday, 20 April 2024 2.07 AM IST

തിരുവനന്തപുരം മ്യൂസിയത്തിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം, കഴുത്തിലും മുഖത്തും പരിക്ക്

police

തിരുവനന്തപുരം: മ്യൂസിയത്തിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ കനകനഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം നാൽപ്പത്തിയഞ്ചുകാരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ കഴുത്തിനും മുഖത്തും പരിക്കേറ്റു.

കനകകുന്നിൽ ഒരു മാദ്ധ്യമസ്ഥാപനത്തിന്റെ സാഹിത്യസമ്മേളനം നടക്കുന്നുണ്ട്. ഇതിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. സംഘം സ്ത്രീയെ തടഞ്ഞുനിർത്തി കഴുത്തിൽ കിടന്നിരുന്ന മാല തട്ടിപ്പറിക്കുവാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല മോഷണശ്രമമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊ‌ർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതാകുറവുണ്ടായോ എന്നത് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും പി സതീദേവി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRUVANANTHAPURAM, MUSEUM, WOMAN, ATTACKED, ROBBERY, CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.