SignIn
Kerala Kaumudi Online
Friday, 19 April 2024 7.47 AM IST

'മമ്മുക്കാ ഒഴിവാക്കിയ സ്ക്രിപ്പ്റ്റ് നോക്കൂ, സിനിമ എന്നത് ഒരു മാജിക്കാണ്'; സിനിമാ ഗ്രൂപ്പികളിലെ ചർച്ചകളെ തള്ളി ഒമർ ലുലു

omar-lulu

വ്യത്യസ്തമായ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിംഗ്, അഡാർ ലവ് എന്നിങ്ങനെ ഒമർ ലുലു സംവിധാനം ചെയ്ത ചിത്രങ്ങൾ വലിയ തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ കുറിപ്പാണ് ചർച്ചയാക്കുന്നത്.

മമ്മുക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് നോക്കൂ രാജാവിന്റെ മകൻ, കമ്മീഷണർ, ഏകലവ്യൻ, ചാണക്ക്യൻ, മെമ്മറീസ്, ദൃശ്യം. ഇങ്ങനെ പോകുന്നു. സിനിമ എന്നത് ഒരു മാജിക്ക് ആണെന്നും ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ കഴിയില്ലെന്നും ഒമർ ലുലു കുറിച്ചു. കൂടാതെ മാളികപ്പുറം ടീമിന് അഭിനന്ദനങ്ങളും അറിയിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ ഉള്ള ചർച്ച മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്ന്.എന്നിട്ട് മമ്മുക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ രാജാവിന്റെ മകൻ, കമ്മീഷണർ, ഏകലവ്യൻ, ചാണക്ക്യൻ, മെമ്മറീസ്, ദൃശ്യം. ഇങ്ങനെ പോകുന്നു ലിസ്റ്റ്‌, സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങൾ.ഇനി ഞാന്‍ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ രജനി സാറിന് മാത്രമേ എന്നെ വിമർശിക്കുവാൻ ഉള്ള അറിവ് ഉള്ളൂ, അപ്പോ ഓക്കെ ഗുയ്സ്.

'നല്ലസമയം'എന്ന ചിത്രമാണ് ഒമർ ലുലവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്‌സെെസ് കേസെടുത്തതിന് പിന്നാലെ സിനിമ തിയേറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് എക്സൈസ് കേസെടുത്തത്. 2022 ഡിസംബർ 30നാണ് 'നല്ല സമയം' തീയേറ്ററുകളിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OMARLULU, MAMMOOTTY, MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.