ആലുവ: വെളിയത്തുനാട് സഹകരണ ബാങ്ക് 'കൃഷിക്ക് ഒപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ പഞ്ചായത്ത് 11 -ാം വാർഡിലെ സമൃദ്ധി സ്വയം സഹായ സംഘത്തിന് പച്ചക്കറിത്തൈ വിതരണവും നടീലും ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് നിർവഹിച്ചു. ബാങ്ക് നടപ്പിലാക്കുന്ന 15-ാമത് കൃഷി തോട്ടമാണിത്. അംഗം കെ.എസ്. മോഹൻകുമാർ, ബോർഡ് അംഗം വി.എം. ചന്ദ്രൻ, റീന പ്രകാശ്, സ്മിത സുരേഷ്, സെക്രട്ടറി പി.ജി. സുജാത, എം.കെ. സദാശിവൻ, ബി.ടി. ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |