കൊച്ചി: ശ്രീനാരായണഗുരുവിനെ എല്ലാവരും പഠിക്കാത്തത് സമൂഹത്തിൽ ജാതിചിന്ത രൂഢമൂലമായതുകൊണ്ടാണെന്ന് എഴുത്തുകാരനും വിവർത്തകനുമായ വിനയ ചൈതന്യ പറഞ്ഞു. എറണാകുളം പബ്ലിക് ലൈബ്രറിയിൽ പ്രണത ബുക്സ് സംഘടിപ്പിച്ച ഗുരുസാരം എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഗുരുദേവ കൃതികൾ കന്നഡ, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത അദ്ദേഹം. ലോകത്തിൽ ആദ്യമായി സ്വന്തം ജാതി മനുഷ്യൻ എന്ന് രേഖപ്പെടുത്തിയതും ശ്രീനാരായണഗുരു ആണ്. ശ്രീനാരായണഗുരുവിനെ 'ഗുരുദേവൻ' ആക്കിയത് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറാണ്. ബംഗാളിലെ രീതിയനുസരിച്ച് ഗുരുക്കന്മാരെ ഗുരുദേവ് എന്നാണ് സംബോധന ചെയ്യുന്നത്. ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന് ശേഷം ശ്രീനാരായണഗുരുദേവൻ എന്ന പ്രയോഗം ജനകീയമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി അസി.റീജീയണൽ ഡയറക്ടർ ഡോ. ജലജ കുമാരി മോഡറേറ്റർ ആയി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ. അശോക് എം. ചെറിയാൻ, സെക്രട്ടറി കെ.പി. അജിത് കുമാർ, ഷാജി ജോർജ് പ്രണത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |