SignIn
Kerala Kaumudi Online
Thursday, 25 April 2024 5.04 PM IST

പൊലീസിനെ ഇളിഭ്യരാക്കി ബാറ്ററി കള്ളന്മാർ; പൊലീസ് കോമ്പൗണ്ടിൽ നിന്ന് പിടിച്ചിട്ട വാഹനത്തിലെ ബാറ്ററി കവർന്നു

police

കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ കോംമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ കേസിൽപ്പെട്ട വാഹനങ്ങളിൽ നിന്ന് പട്ടാപ്പകൽ കളവ്. വിവരം പൊലീസിന് കൈമാറിയെങ്കിലും നടപടിയെടുക്കാൻ മടിയെന്ന് പരാതി.

സ്റ്റേഷൻ കോംമ്പൗണ്ടിന്റെ പിൻഭാഗത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങളാണ് ​തുരുമ്പെടുത്ത് നശിക്കുന്നത്. അതിൽ നിന്നുമാണ് പട്ടാപ്പകൽ അന്യ സംസ്ഥാന തൊഴിലാളികളെന്ന് സംശയിക്കുന്ന കള്ളന്മാർ ബാറ്ററി കടത്തുന്നതെന്ന് സമീപവാസി പറയുന്നു.

കേസുകൾ തീർപ്പായതും തീർപ്പാക്കാനുള്ളതുമായ വാഹനങ്ങളുണ്ടിവിടെ. വർഷങ്ങൾ പഴക്കം ചെന്നത് മുതൽ ഏ​റ്റവും പുതിയത് വരെ കുന്നുകൂടി കിടക്കുകയാണ്. സ്റ്റേഷന് പിന്നിൽ ജിജോ തിയേറ്ററിന് സമീപം പൊളിഞ്ഞു കിടക്കുന്ന മതിൽ ചാടി കടന്ന് വാഹനങ്ങളുടെ ബാറ്ററി കടത്തി കൊണ്ടു പോയ കള്ളന്മാർ സമീപവാസിയായ യുവാവിന്റെ കാറിനു മുന്നിലാണ് ചെന്നുപ്പെട്ടത്. കാർ നിർത്തി ഒച്ചയുണ്ടാക്കിയപ്പോഴേക്കും വേഗത്തിൽ കള്ളന്മാർ കളം കാലിയാക്കി. യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചെങ്കിലും ഇതാെന്നും തങ്ങളുടെ പണിയല്ല, വേറെ വല്ല പണിയും നോക്ക് എന്ന മട്ടിലായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ പ്രതികരണമെന്ന് യുവാവ് പറയുന്നത്.

സ്റ്റേഷൻ കോംമ്പോണ്ടിന്റെ പിൻഭാഗത്ത് മതിൽ പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പൊതുമാരാമത്ത് വകുപ്പാണ് അത് അറ്റകുറ്റപ്പണി നടത്തേണ്ടത്.

ഈ സ്റ്റേഷനിലെ കേസിൽപ്പെട്ട വാഹനങ്ങൾ മാത്രമല്ല സമീപ സ്റ്റേഷനിലെ വാഹനങ്ങളും ഇവിടെയാണ് തള്ളിയിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇവിടേയ്ക്ക് മാ​റ്റിയിരുന്നു. ഇതടക്കം കുറച്ച് വാഹനങ്ങൾ രണ്ടു തവണയായി ലേലം ചെയ്ത് നൽകിയെങ്കിലും ഇനിയും വാഹനങ്ങളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.