SignIn
Kerala Kaumudi Online
Thursday, 25 April 2024 2.37 PM IST

പ്രവാസികൾ സഞ്ചരിച്ച വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; ഇന്ത്യക്കാരടക്കം നാല് പേർക്ക് ദാരുണാന്ത്യം

camel-accident

റിയാദ്: വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ നാല് പ്രവാസികൾക്ക് സൗദിയിൽ ദാരുണാന്ത്യം. റിയാദിലെ ഖുറൈസ് റോഡിൽ ഹറാദിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍ എന്നിവരും ഒരു ബംഗ്ളാദേശ് സ്വദേശിയുമാണ് മരിച്ചത്.

ഒട്ടകങ്ങൾ ധാരാളമായി കണ്ടുവരുന്ന പ്രദേശത്തിലൂടെ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. വാഹനയാത്രക്കാർക്കായി ഈ മേഖലയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഒട്ടകം അപ്രതീക്ഷിതമായി ഇവർ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ ചാടുകയായിരുന്നു. അപകടസ്ഥലത്തേയ്ക്ക് രക്ഷാപ്രവർത്തകർ ഉടനെ തന്നെ എത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ അല്‍അഹ്‌സ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച നാല് പേരും സാകോ കമ്പനി ജീവനക്കാരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, CAMEL, ACCIDENT, EXPATRIATE, SUCCUMBS, TO, DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.