തളിപ്പറമ്പ്: ആറാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 65 കാരൻ പോക്‌സോ നിയമപ്രകാരം റിമാൻഡിൽ. പ്ലാത്തോട്ടത്തെ മാണുക്കര പട്ടുവക്കാരൻ വീട്ടിൽ എം.പി. അശോകനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയായ പെൺകുട്ടിയെ കഴിഞ്ഞവർഷം വിഷു കഴിഞ്ഞുള്ള ദിവസവും പിന്നീടും പ്രതിയുടെ വീട്ടിൽവച്ച് ഉമ്മവയ്ക്കുകയും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |