SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.42 PM IST

രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തണം; യുഎഇ പ്രസിഡന്റുമായി ഫോൺ ചർച്ചയിലേർപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

uae-modi

അബുദാബി:യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി ടെലഫോണിൽ ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ രാഷ്ട്രത്തലവന്മാർ തമ്മിൽ നടത്തിയതായാണ് വിവരം.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിലും തന്ത്രപ്രധാനമായ വാണിജ്യബന്ധത്തിലും ഊന്നൽ നൽകിക്കൊണ്ടായിരുന്നു ചർച്ച. ഇരു രാജ്യങ്ങൾക്കും പൊതു ധാരണകളുള്ള അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ച നടന്നു. . ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നും അതിലൂടെ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമം നടത്തുമെന്നും ഇരു നേതാക്കളും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ഇതിനായുള്ള പങ്കാളിത്തം വരും കാലങ്ങളിൽ തുടരുമെന്ന് മോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദും സ്ഥിരീകരിച്ചതായി ഗൾഫ് വാർത്താ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, ABUDABI, INDIA, PM, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.