SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.15 PM IST

പ്രതിരോധം,​ കാലാവസ്ഥാ വ്യതിയാനം,​ സുസ്ഥിര വികസനം എന്നീ മേഖലകളിൽ പരസ്പരം സഹകരിക്കും,​ ,​ ത്രികക്ഷി സഹകരണ സംവിധാനം പ്രഖ്യാപിച്ച് ഇന്ത്യ,​ യുഎഇ, ഫ്രാൻസ് സഖ്യം

ll

ന്യൂഡൽഹി : വിവിധ മേഖലകളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ത്രികക്ഷി സഹകരണ സംവിധാനം പ്രഖ്യാപിച്ച് ഇന്ത്യ,​ യു.എ.ഇ,​ ഫ്രാൻസ് രാജ്യങ്ങൾ. ഊർജ്ജം മുതൽ പരിസ്ഥിതി സംരക്ഷണം വരെയുള്ള മേഖലകളിൽ പരസ്പരം സഹകരിക്കാനും പദ്ധതികൾ നടപ്പാക്കാനുമാണ് തീരുമാനം. സംയുക്ത പ്രസ്താവനയിലാണ് മൂന്നു രാജ്യങ്ങളും പുതിയ സംരംഭം പ്രഖ്യാപിച്ചത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ,​ യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ,​ ഫ്രഞ്ച് വിദേശ കാര്യമന്ത്രി കാതറിൻ കൊളോണ എന്നിവർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

കാലാവസ്ഥാ വ്യതിയാനം,​ സുസ്ഥിര വികസനം എന്നീ മേഖലകളിൽ മൂന്നു രാജ്യങ്ങളിലെയും വികസന ഏജൻസികൾ സഹകരിച്ച് പ്രവർത്തിക്കും. പദ്ധതികൾ നടപ്പാക്കും. സംയുക്തമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടി,​ യു.എ.ഇയിൽ നടക്കുന്ന കോപ്28 ഉച്ചകോടി എന്നീ മേഖലകളിലും മൂന്നു രാജ്യങ്ങളും പരസ്പരം സഹകരിക്കും. ബംഗളുരുവിൽ നടക്കുന്ന ടെക് സമ്മിറ്റ്,​ ദുബായിൽ നടക്കുന്ന ജിറ്റെക്സ്,​ പാരീസിൽ നടക്കുന്ന വിവ ടെക് എന്നിവയിലും മൂന്നു രാജ്യങ്ങളും പരസ്പരം സഹകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GULF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.