കൊച്ചി: കൊച്ചിയുടെ സിനിമാ ചരിത്രവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. കൗൺസിലർ പി.എസ്. ബിജു, സുബൈർ, ശിവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശിവദാസ് കൊച്ചിയുടെ നാളുകളായുള്ള ഗവേഷണഫലമാണ് ഡോക്യുമെന്ററി. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ അന്യം നിന്നുപോയ കൊച്ചിയുടെ ആദ്യകാല തിയേറ്ററുകളിലൂടെയാണ് സിനിമ ചരിത്രം പറയുന്നത്.
രാജ്യത്ത് ജനങ്ങൾ ആദ്യമായി സിനിമ കണ്ടത് കൊച്ചിയിലാണ്. 1815ൽ ഗുജറാത്തിലെ കച്ചിൽ നിന്ന് കച്ച് മേമന്മാരും തുറമുഖം വഴി വിദേശികളും വന്നതോടെ സിനിമാ പ്രദർശനം ആരംഭിച്ചതായും ഡോക്യുമെന്ററി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |